മുളകു ചെമ്പരത്തി

നോവെന്നാൽ എന്താണെന്നറിയുമോ" ....? ഭ്രാന്തമാം പ്രണയം

ഷെമീറ റാഫി

2/14/20251 min read

നോവെന്നാൽ എന്താണെന്നറിയുമോ" ....?

ഭ്രാന്തമാം പ്രണയം

ചുടുകനൽ പോലെരിഞ്ഞിട്ടും നിറവസന്തം നിത്യമണിഞ്ഞിട്ടും

കളി മുറ്റത്തിനുമപ്പുറം

നട്ട മുളകുചെമ്പരത്തിയോട് ചോദിക്കണം.....!

അരികിൽ ചെന്നാ

മുഖമൊന്നുയർത്തി

പാതി കൂമ്പിയ മിഴികളിൽ നോക്കണം.

കവിളിലെ അരുണിമ

നെഞ്ചിലെ ചോരയാണെന്നു പറയാനാവാതെ, ഇതൾ വിടർന്ന ദിനമേതുമില്ലാതെ ......

മർമ്മരങ്ങൾ പോലും നിസംഗതയുടെ തേങ്ങലായിരിക്കുന്നു..

വിടർന്നും തളർന്നും എത്ര നൂറ്റാണ്ടുകൾ ...!

ഞെട്ടറ്റു വീണിട്ടും മണ്ണിലലിഞ്ഞിട്ടും പ്രതീക്ഷ വറ്റാതെ വീണ്ടും ജനിക്കുന്ന തീക്ഷ്ണ പ്രണയ പ്രതീകമായി ചെമ്പരത്തി - അവളാണ് പ്രകൃതിയുടെ നോവ് .

സഹനത്തിൻ്റെ നഷ്ടസ്വപനത്തിൻ്റെ മധുരിക്കുന്ന തീരാനോവ് .

ഷെമീറ റഫി