സുകൃതം

നീ വന്ന ദിനം മുതലാണ് ഞാൻ നിലാവിനെ കണ്ടു തുടങ്ങിയത്..... എൻ്റെ മിഴികൾ പിന്നീട് നിദ്രയറിഞ്ഞിട്ടില്ലല്ലോ......|

ഷെമീറ റാഫി

3/18/20251 min read

സുകൃതം

നീ വന്ന ദിനം മുതലാണ് ഞാൻ നിലാവിനെ കണ്ടു തുടങ്ങിയത്.....

എൻ്റെ മിഴികൾ പിന്നീട് നിദ്രയറിഞ്ഞിട്ടില്ലല്ലോ......|

നിൻ്റെ കാൽപാടുകൾ തിരഞ്ഞപ്പോഴാണ് വഴിത്താരകളിൽ വെയിലിൻ്റെ തിളക്കം ഞാനറിഞ്ഞത്.

വർഷപാതങ്ങളുടെ കുളിരറിഞ്ഞതും ഉഷ്ണക്കാറ്റിൻ്റെ ചൂടറിഞ്ഞതും നീ വന്നതിനുശേഷമാണ് -

എൻ്റെ വാകമരങ്ങൾ പൂത്തതും ഇളം മഞ്ഞപ്പൂക്കൾ മഴയായ് പെയ്തതും നിനക്കുള്ളതായിരുന്നു.

പിന്നെയെന്നോ നീയെൻ്റെ ആകാശമായി. താഴെയുള്ളതെല്ലാം ഞാനായതും ഒരു ശീതക്കാറ്റ് പോലെ നിന്നിലേക്ക് പറന്നടുക്കണമെന്നു മോഹിക്കുമ്പോഴേക്കും കാലവർഷമായി നീ എന്നിലേക്ക് പെയ്തിറങ്ങിയതും ...... പുതുവാകകൾ തളിർത്തതും..... ഞാനതിനെ എൻ്റെ മാത്രം സുകൃതമെന്നു വിളിക്കട്ടെ....

ഷെമീറ റാഫി