പൂമരം
വഴിയരികിൽ വളർന്നു തണലായും താങ്ങായും ഏറെ നാളായി അവളവിടെ ... ഒരു പുതുമഴയ്ക്കു കാത്തുനിൽക്കാതെ ഋതു ഭേദത്തെ സ്വീകരിച്ചവൾ തനു പോലെ മനവും പൂക്കളാൽ നിറഞ്ഞവൾക്കുള്ളിൽ മുള പൊട്ടിയതായിരം വിത്തെന്നഞ്ഞില്ലൊരുത്തരും.
ഷെമീറ റാഫി
5/28/20251 min read


പൂമരം
വഴിയരികിൽ വളർന്നു തണലായും താങ്ങായും ഏറെ നാളായി അവളവിടെ ..
ഒരു പുതുമഴയ്ക്കു കാത്തുനിൽക്കാതെ.
ഋതു ഭേദത്തെ സ്വീകരിച്ചവൾ തനു പോലെ മനവും പൂക്കളാൽ നിറഞ്ഞവൾക്കുള്ളിൽ മുള പൊട്ടിയതായിരം വിത്തെന്നഞ്ഞില്ലൊരു ത്തരും.
ഇനിയും - വരും നേരമീ വസന്തം തീർന്നെങ്കിലെന്നാകുലപ്പെട്ടതി വേഗം ചാഞ്ഞും ചെരിഞ്ഞും കൂടെ ചിത്രമെടുത്തവർ , കണ്ടില്ലാ നിന്നിൽ ഇനിയൊരു പൂമരത്തൈകളും.!
ആകാവുന്നത്രയും പുൽകി നീ വാനം ചെഞ്ചോപ്പു കൊണ്ടലങ്കരിക്കിലും കണ്ടു മതിവരാ കാഴ്ചയിതെങ്കിലും , മുറ്റും തണലിനെ കൊന്നിട്ടു പാത നിർമിച്ചവർ കണ്ടില്ല - ഇനിയും വരും പൂക്കാലവും പൂക്കൾ വിതാനിക്കും പാതയും നിൻ്റെ ഗർഭത്തിൽ വളരുന്ന പൂമരക്കാടും.
ഷെമീറ റാഫി