സ്വപ്നച്ചിറകുകൾ
ഉറുമ്പുകൾക്ക് തിരക്കായിരുന്നു !
ഷെമീറ റാഫി
5/8/20241 min read


ഉറുമ്പുകൾക്ക് തിരക്കായിരുന്നു !
പലവട്ടം തടഞ്ഞിട്ടും ദിശമാറി - അതിവേഗം യാത്ര ചെയ്തത് എന്നാലും എന്തിനായിരുന്നു....?
ഓടി നടന്നിട്ടും ഏറെ ഭാരം ചുമന്നിട്ടും പരിഭവമേതും പറയാതെ ജോലികൾ തീർത്തുവച്ചതും കുഞ്ഞിക്കാലുകൾ തളർന്നിട്ടും വിശ്രമമില്ലാതെ കാതങ്ങൾ താണ്ടിയതും... എന്തിനായിരുന്നു....?
പുതുമഴയാണ് അന്ന് ഉത്തരം തന്നത്.. "അവർ നിറച്ചത് കരുതലിൻ്റെ സ്വപ്നക്കൂടുകളാണ്.
അവർക്ക് വേണ്ടത് ചിറകുകളാണ്. മഴ നനച്ച മണ്ണിൽ പിറവി കൊള്ളുന്ന സ്വാതന്ത്ര്യത്തിൻ്റെ ആകാശക്കാഴ്ചയാണ്.
മണ്ണിൽ നിന്നും വിണ്ണിലേക്കുള്ള ദൂരം .....!"
തടയാതെ ബാല്യമേ സ്വപ്നക്കൂടുകൾ മണ്ണിട്ടു നിറയ്ക്കാതെ.......
ഉറുമ്പുകൾ തിരക്കിലാണ്......!
ഷെമീറ റാഫി