ജന്മദിനം
ഇല മൂടിയ കൊന്നമരങ്ങൾ നിറഞ്ഞു പൂക്കാൻ സമയമായിരിക്കുന്നു. എൻ്റെ ജന്മദിനങ്ങളും കൊണ്ട് ഓരോ മീനമാസങ്ങളും കടന്നു പോകുമ്പോൾ എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.
ഷെമീറ റാഫി
5/1/20251 min read


ഇല മൂടിയ കൊന്നമരങ്ങൾ നിറഞ്ഞു പൂക്കാൻ സമയമായിരിക്കുന്നു.
എൻ്റെ ജന്മദിനങ്ങളും കൊണ്ട് ഓരോ മീനമാസങ്ങളും കടന്നു പോകുമ്പോൾ എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.
എന്നോ വേരു ദ്രവിച്ചു വീണു പോയേക്കാവുന്ന കണിക്കൊന്നയിൽ ഓരോരോ വസന്തങ്ങൾ വിരിഞ്ഞു തീരുമ്പോഴും കാഴ്ചക്കാരൻ്റെ ഓർമ്മകളിൽ മായാതെ നിൽക്കുന്ന ഒരു പൂവെങ്കിലും ആകണമെനിക്ക്.
കൊഴിഞ്ഞു വീഴും മുൻപ് ഇനിയുമേറെ വസന്തങ്ങൾക്ക് സാക്ഷിയാകണം .
സുന്ദരമായ ഈ ഭൂമിയിൽ അലിഞ്ഞു തീരുമ്പോൾഎൻ്റെ ആത്മാവിന് വന്നിരിക്കാൻ വസന്തം ചേക്കേറുന്ന ഒരു ചില്ലയുറപ്പിക്കണം. എൻ്റെ ഓർമ്മകളും സ്വപ്നങ്ങളും പൂക്കളായ് വിടരുന്ന ഒരു ചില്ല .
ഓരോ ജന്മദിനങ്ങളും നഷ്ടപ്പെടലിൻ്റെ കണക്കെഴുത്തല്ല -നേടാനുള്ളവയുടെ കണക്കുകൂട്ടലുകളാണ്.
ഷെമീറ റാഫി